കോഴിക്കോട്ട് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 23 മാര്‍ച്ച് 2023 (15:31 IST)
കോഴിക്കോട്ട് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.നഗരത്തിലെ ഫ്‌ലാറ്റിലെത്തിച്ച് ലഹരി കലര്‍ത്തിയ ജ്യൂസ് നല്‍കി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സീരിയല്‍ നടിയുടെ സഹായത്തോടെയാണ് നഗരത്തിലെ ഫ്‌ലാറ്റിലെത്തിച്ചതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. 
 
കസ്റ്റഡിയിലായ മലപ്പുറം സ്വദേശികളെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇവരെ നടക്കാവ് പോലീസ് അ റസ്റ്റ് ചെയ്തിട്ടില്ല. തങ്ങളെ കെണിയില്‍പ്പെടുത്തിയതാണെന്നാണ് ഇവരുടെ വിശദീകരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍