കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 20 മാര്‍ച്ച് 2023 (08:41 IST)
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ചു. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സര്‍ജിക്കല്‍ ഐസിയുവില്‍ വിശ്രമിക്കുന്ന യുവതിയെയാണ് പീഡിപ്പിച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. പകുതി ആബോധാവസ്ഥയില്‍ ആയതിനാല്‍ യുവതിക്ക് പ്രതികരിക്കാന്‍ ആയില്ല. ബന്ധുക്കളോടാണ് യുവതി ഇക്കാര്യം അറിയിച്ചത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാള്‍ ഇപ്പോള്‍ ഒളിവില്‍ ആണെന്നും പോലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍