വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി; മാനന്തവാടിയില്‍ യുവാവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 17 മാര്‍ച്ച് 2023 (09:25 IST)
വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ അറസ്റ്റുചെയ്തു. അഞ്ചുകുന്ന് കണക്കശേരി വീട്ടില്‍ റഹൂഫ് എന്നയാളാണ് പിടിയിലായത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
 
മാനനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ വയനാട് എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് യുവാവിന്റെ വീട്ടിലെ ടെറസില്‍ നട്ടുപിടിപ്പിച്ച ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ് ചെടി കണ്ടെടുത്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍