വയനാട് നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ണൂരിലെ വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തി. ചുള്ളി ഇരട്ട പീടികയില്‍ ലീലാമ്മയാണ് വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 65 വയസ്സായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ജീവനക്കാരും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം നാലാം തിയതിയാണ് ഇവരെ കാണാതായത്.