തൃശൂരില്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഗോഡൗണില്‍ വന്‍ തീപിടുത്തം; നായ്ക്കുട്ടികള്‍ വെന്തുമരിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 10 മാര്‍ച്ച് 2023 (14:08 IST)
തൃശൂരില്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഗോഡൗണില്‍ വന്‍ തീപിടുത്തം. ചെമ്പുക്കാവ്- പെരിങ്ങാവ് ഓസ്‌കാര്‍ ഇവന്റ് മാനേജ്മെന്റിന്റെ ഗോഡൗണില്‍ ആണ് തീ പിടിച്ചത്. ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പിടിത്തത്തില്‍ സ്ഥാപനത്തിലെ രണ്ട് നായ്ക്കുട്ടികള്‍ വെന്ത് മരിച്ചു.
 
തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഫയര്‍മാന്‍ കുഴഞ്ഞുവീണു. കുന്നംകുളം ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ വിപിനാണ് കുഴഞ്ഞുവീണത്. അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഗോഡൗണിനോട് ചേര്‍ന്നുള്ള പൊന്തകാട്ടില്‍ പ്രദേശ വാസികള്‍ മാലിന്യം നിക്ഷേപിക്കുകയും അത് കത്തിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നാവാം തീ കമ്ബനിയിലേക്ക് പടര്‍ന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍