വ്യക്തിപരമോ പ്രൊഫഷണലോ ആയ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം തേടുന്ന പലരുടെയും ഒരു പ്രധാന ആകര്‍ഷണമായി മാറിയിരിക്കുകയാണ് AI (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ചാറ്റ്‌ബോട്ട് ആയ ChatGPT. എന്നിരുന്നാലും, അടുത്തിടെ, രോഗികളുടെ ചോദ്യങ്ങള്‍ക്കുള്ള പ്രതികരണങ്ങള്‍ തയ്യാറാക്കുന്നതിനും ഇത് പൈലറ്റ് രീതിയില്‍ പരീക്ഷിച്ചു, പക്ഷേ അവയുടെ വിശ്വാസ്യത ഇപ്പോഴും ചര്‍ച്ചാവിഷയമാണ്. എന്നാല്‍ ഒരു സവിശേഷ സാഹചര്യത്തില്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍ തെറ്റായി രോഗനിര്‍ണയം നടത്തിയ ഒരു രോഗിക്ക്, തന്റെ രോഗങ്ങളുടെ പിന്നിലെ യഥാര്‍ത്ഥ കാരണം അറിയാന്‍ ChatGPT സഹായിച്ചതിനെത്തുടര്‍ന്ന്, അദ്ദേഹത്തിന്റെ ജീവിതം വീണ്ടും ശരിയായ പാതയിലേക്ക് തിരിച്ചുവന്നുവെന്ന് വെളിപ്പെടുത്തുകയാണ് 25 കാരന്‍.
2025 ജൂണ്‍ 14-ന് r/HPylori എന്ന സബ്റെഡിറ്റില്‍ പങ്കിട്ട ഒരു പോസ്റ്റില്‍ - 'ഡോക്ടര്‍മാര്‍ മാസങ്ങളായി തെറ്റായി രോഗനിര്‍ണയം നടത്തി, ChatGPT മിനിറ്റുകള്‍ക്കുള്ളില്‍ അത് പരിഹരിച്ചുവെന്നും ഒരു ഉപയോക്താവ് വെളിപ്പെടുത്തുന്നു.ആമാശയത്തെ ബാധിക്കുന്ന ഒരു തരം ബാക്ടീരിയയായ H. Pylori അഥവാ Helicobacter pylori-ല്‍ നിന്ന് AI ചാറ്റ്‌ബോട്ട് എങ്ങനെ സുഖം പ്രാപിക്കാന്‍ സഹായിച്ചുവെന്ന് ഇതില്‍ പറയുന്നു. ഒരു വര്‍ഷത്തിലേറെയായി വയറ്റിലെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും, ഭക്ഷണം കഴിച്ചതിനുശേഷം വളരെ വേഗത്തില്‍ വയറു നിറയുന്നതായും, ചിലപ്പോള്‍ നെഞ്ചിലെ മര്‍ദ്ദം, വയറു വീര്‍ക്കല്‍, ഭക്ഷണം കഴിച്ചതിനുശേഷം നേരിയ വേദന എന്നിവ അനുഭവപ്പെട്ടതായും റെഡ്ഡിറ്റ് ഉപയോക്താവ് വെളിപ്പെടുത്തി. 'ഞാന്‍ ഒരു എന്‍ഡോസ്‌കോപ്പിയും ബേരിയം എക്‌സ്-റേയും പോലും നടത്തി. ഒരു ഡോക്ടര്‍ പറഞ്ഞത് ഇത് ഗ്യാസ്‌ട്രോപാരെസിസ് ആയിരിക്കാമെന്ന്. മറ്റൊരാള്‍ ഇത് അചലാസിയ ആണെന്ന് കരുതി. പക്ഷേ അവരില്‍ ആരും എച്ച്. പൈലോറി പരിശോധിച്ചില്ല. എല്ലാവരും അത് ആവശ്യമില്ലെന്ന് പറഞ്ഞു,' ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു.
ശേഷം അസുഖങ്ങള്‍ക്ക് മാറ്റമില്ലെന്ന് തോന്നിയപ്പോള്‍, അയാള്‍ ഒടുവില്‍ ChatGPT യിലേക്ക് തിരിഞ്ഞു. 'H. pylori ആകാം കാരണമെന്ന് അത് സൂചിപ്പിച്ചു. തുടര്‍ന്ന് അയാള്‍ സ്വകാര്യമായി പരിശോധന നടത്താന്‍ തീരുമാനിച്ചു. ഫലം പോസിറ്റീവ് ആയി വന്നു. (പോസിറ്റീവ് 220),' Reddit ഉപയോക്താവ് എഴുതി. ശേഷം അതിനുവേണ്ട ചികിത്സകള്‍ ആരംഭിക്കുകയും രോഗത്തില്‍ ശമനം ഉണ്ടാവുകയും ചെയ്തു എന്ന് പോസ്റ്റില്‍ വെളിപ്പെടുത്തുന്നു.