സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ട്രംപ് ഇന്ത്യയുമായുള്ള ബന്ധം ബലി കഴിപ്പിച്ചത്: ഗുരുതര ആരോപണവുമായി മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (15:11 IST)
സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുമായുള്ള ബന്ധം ബലി കഴിപ്പിച്ചതെന്ന ഗുരുതര ആരോപണവുമായി മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജയ്ക്ക് സള്ളിവന്‍. പാക്കിസ്ഥാനിലുള്ള തന്റെ കുടുംബത്തിന്റെ ബിസിനസ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ട്രംപ് ഇത്തരം കാര്യത്തിന് മുതിര്‍ന്നതെന്നാണ് പറയുന്നത്. ഒരു യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് സള്ളിവന്‍ ആരോപണം ഉന്നയിച്ചത്. 
 
അതേസമയം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. മോദി ഷാങ്ഹായി ഉച്ചകോടിക്കായി ചൈന സന്ദര്‍ശിക്കുന്നതിനിടെയാണ് റൂബിയോയുടെ പുകഴ്ത്തലെന്നത് ശ്രദ്ധേയമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിനെ നിര്‍വചിക്കാന്‍ പോകുന്നതാണ് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധമെന്ന് റൂബിയോ പറഞ്ഞു.
 
ഷാങ്ഹായി ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, റഷ്യന്‍ പ്രസിഡന്റ്, ചൈനീസ് പ്രസിഡണ്ട് എന്നിവരുമായി ചര്‍ച്ചകള്‍ നടത്തുന്നതിനിടയാണ് റൂബിയോയുടെ പരാമര്‍ശം. ഇന്ത്യയ്ക്കുമേല്‍ അമേരിക്കയുടെ വന്‍ തീരുവ പ്രഖ്യാപനം വന്നതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയും ചൈനയും തമ്മില്‍ അടുത്തതും. ഇത് അമേരിക്കയ്ക്ക് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന നിലപാടില്‍ നിന്ന് ഇന്ത്യ പുറകോട്ട് പോയില്ല എന്നതും ഇന്ത്യ അമേരിക്കയ്ക്ക് നല്‍കിയ സൂചനയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍