ഉത്രാടത്തിന്റെ പിറ്റേന്ന് തിരുവോണം ആഘോഷിക്കും. ഒന്നാം ഓണത്തെ കുട്ടികളുടെ ഓണം എന്നാണ് പറയാറ്. കുട്ടികള്‍ വീട്ടില്‍ ഓണം ആഘോഷിക്കുകയും മുതിര്‍ന്നവര്‍ തിരുവോണം ആഘോഷിക്കാനുള്ള അവസാന വട്ട ഒരുക്കങ്ങള്‍ക്കായി ഓടിനടക്കുകയും ചെയ്യും. ഇതിനെയാണ് ഉത്രാടപ്പാച്ചില്‍ എന്ന് വിളിക്കുന്നത്. മലയാളികള്‍ തിരുവോണം ആഘോഷിക്കാന്‍ വേണ്ട സാധനങ്ങളെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസമാണ് ഉത്രാട ദിവസം. അടുക്കളയിലേക്ക് വേണ്ട വിഭവങ്ങളെല്ലാം ഉത്രാട ദിവസം വീട്ടിലെത്തിക്കും. ഓണത്തിനുള്ള അവസാനഘട്ട ഒരുക്കള്‍ക്കായുള്ള പാച്ചിലിനെ ഉത്രാട പാച്ചില്‍ എന്നു വിശേഷിപ്പിക്കുന്നു.