തൃശ്ശൂരില്‍ സ്വന്തം പറമ്പിലിട്ട തീ അടുത്ത പറമ്പിലേക്ക് ആളിയത് കണ്ട് 59കാരന്‍ കുഴഞ്ഞുവീണു മരിച്ചു. പൂത്തറക്കല്‍ കോരപ്പത്ത് വേലായുധനാണ് കുഴഞ്ഞുവീണ് മരിച്ചത്. 59 വയസ്സ് ആയിരുന്നു. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. പുതിയ വീട് പണിതീര്‍ത്തതിന്റെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ തൊട്ടടുത്ത കാടുപിടിച്ചു കിടന്ന പറമ്പിലേക്ക് പടരുകയായിരുന്നു. തീ പടരുന്നത് കണ്ടു ബഹളം വെച്ച വേലായുധന്‍ കുഴഞ്ഞു വീഴുകയായിരുന്നു.