പുതിയ ഉയരങ്ങളിൽ രോമാഞ്ചം,തിയേറ്ററുകളിൽ 50 ദിവസം, സ്ക്രീനുകളുടെ എണ്ണത്തിൽ വലിയ കുറവില്ല

കെ ആര്‍ അനൂപ്

വെള്ളി, 24 മാര്‍ച്ച് 2023 (16:47 IST)
സൗബിൻ പ്രധാന വേഷത്തിൽ എത്തിയ രോമാഞ്ചം വിജയ് കുതിപ്പ് തുടരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച 10 ബോക്സ് ഓഫീസ് വിജയങ്ങളിൽ ഏഴാം സ്ഥാനത്ത് രോമാഞ്ചം ഇടം നേടി കഴിഞ്ഞു. ദൃശ്യം സിനിമയെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. മാത്രമല്ല തിയേറ്ററുകളിൽ 50 ദിവസം കൂടി സിനിമ പിന്നിട്ടു.
 
ഫെബ്രുവരി മൂന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. കേരളത്തിൽ 107 സ്ക്രീനുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്നു. കേരളത്തിൽനിന്ന് മാത്രമായി 41 കോടി ചിത്രം സ്വന്തമാക്കി.ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 68 കോടിയാണ്. 
 നവാഗത സംവിധായകൻ ജിത്തു മാധവൻ തന്നെയാണ് 'രോമാഞ്ചം' എന്ന ചിത്രത്തിന്റെ കഥയും എഴുതിയിരിക്കുന്നത്, സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും മികച്ച സംവിധാനവും അഭിനേതാക്കളുടെ പ്രകടനവുമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍