വലിയ ബജറ്റോ താരനിരയോ പ്രമോഷനുകളോ ഇല്ലാതെ എത്തിയ മലയാള സിനിമകള്‍ വന്‍ വിജയമായി മാറുന്നത് പ്രതീക്ഷകള്‍ തരുന്നൊരു കാഴ്ചയാണ്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടത് രണ്ട് പുതുമുഖ സംവിധായകരുടെ വരവാണ്.മാളികപ്പുറം ആഗോളതലത്തില്‍ 100 കോടി ക്ലബ്ബിലെത്തിച്ച നവാഗത സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍, വിതരണക്കാര്‍ പോലും തഴഞ്ഞ രോമാഞ്ചം 50 കോടി ക്ലബ്ബില്‍ എത്തിച്ച നവാഗത സംവിധായകന്‍ ജിത്തു മാധവന്‍. നേട്ടം 23 ദിവസം കൊണ്ടാണ്.
ചെറിയ ബജറ്റില്‍ നിര്‍മ്മിച്ച് നിര്‍മാതാവിന് വലിയ ലാഭം നേടിക്കൊടുക്കുവാന്‍ രണ്ട് സിനിമകള്‍ക്കുമായി.ഫെബ്രുവരി മൂന്നിന് രോമാഞ്ചം പ്രദര്‍ശനത്തിന് പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ നിര്‍മ്മാതാവ് ജോണ്‍പോള്‍ ജോര്‍ജിന് പറയാനുള്ളത് ഒരു ഒരു കാര്യം മാത്രമായിരുന്നു.'അന്ന് ഗപ്പി തീയറ്ററില്‍ കാണാന്‍ പറ്റാതിരുന്നപ്പോള്‍ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ..... അത് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാന്‍ ഉപയോഗിച്ചാല്‍ എനിക്ക് ഇനിയും മുന്നോട്ട് പോകാനാകും.