ധനുഷിന്റെ കരിയറിലെ മികച്ച സിനിമകളുടെ ലിസ്റ്റ് എടുക്കുകയാണെങ്കില്‍ അതില്‍ മുന്‍നിരയില്‍ ഉണ്ടാകും 'ആടുകളം'.കോളിവുഡിലെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളില്‍ ഒന്നായി മാറിയ വെട്രിമാരന്‍ ചിത്രം ദേശീയ അവാര്‍ഡുകളും നേടിയിരുന്നു. 'ആടുകളം' നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഇന്ത്യന്‍ സിനിമകളിലൊന്നാണെന്ന് സംവിധായകന്‍ രാജമൗലി ഒരു അമേരിക്കന്‍ ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.