എസ് എസ് രാജമൗലി ചിത്രമായ ഈച്ചയ്ക്കും കേരളത്തിലും ആരാധകര്‍ ഏറെയാണ്. റിലീസ് ചെയ്ത് 10 വര്‍ഷം പിന്നിടുമ്പോഴും സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നുവരുണ്ട്.നാനി, കിച്ച സുദീപ്, സാമന്ത തുടങ്ങിയ താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ അവസാനിച്ചതും അതിനുള്ള സൂചന നല്‍കിക്കൊണ്ടാണ്.
ഈച്ചക്കു ഒരു രണ്ടാം ഭാഗമുണ്ടാകുമോയെന്ന ചോദ്യത്തിന് നാനി മറുപടി നല്‍കി. ഞാന്‍ തിരിച്ചു വന്നു എന്ന് എഴുതി കാണിക്കുന്ന ഒരു ഷോര്‍ട്ട് ആണ് സിനിമയ്ക്ക് അവസാനം പ്രേക്ഷകര്‍ കണ്ടത്.അത്‌കൊണ്ട് തന്നെ ഒരു രണ്ടാം ഭാഗത്തിന് ഇപ്പോഴും സാധ്യതയുണ്ടെന്നാണ് നടന്‍ പറയുന്നത്.രാജമൗലിയെ കാണുമ്പോഴൊക്കെ താനത് സൂചിപ്പിക്കാറുണ്ടെന്നും നാനി കൂട്ടിച്ചേര്‍ത്തു.