ആലപ്പുഴയില്‍ യുവാവ് മരിച്ചത് കോളറ ബാധിച്ചല്ല, പരിശോധനാഫലം നെഗറ്റീവ്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 16 മെയ് 2025 (13:29 IST)
ആലപ്പുഴയില്‍ യുവാവ് മരിച്ചത് കോളറ ബാധിച്ചല്ല. ഇദ്ദേഹത്തിന്റെ പരിശോധനാഫലം നെഗറ്റീവായി. രക്ത പരിശോധനയില്‍ കോളറയുടെ സാന്നിധ്യം കണ്ടെത്തിയെങ്കിലും വിസര്‍ജ്യ സാമ്പിള്‍ പരിശോധിച്ചതില്‍ കോളറ കണ്ടെത്താനായില്ല. രണ്ടു പരിശോധന ഫലവും പോസിറ്റീവ് ആണെങ്കില്‍ മാത്രമേ കോളറ സ്ഥിരീകരിക്കാന്‍ സാധിക്കു എന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചത്.
 
ഇന്ന് പുലര്‍ച്ചെയാണ് തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തലവെടി സ്വദേശി രഘു മരണപ്പെട്ടത്. 48 വയസ്സായിരുന്നു. ഇദ്ദേഹത്തിന് കടുത്ത വയറിളക്കവും ഛര്‍ദിയും ആയിരുന്നു. പിന്നാലെയാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കോളറ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. അദ്ദേഹത്തിന് കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു.
 
തലവെടി പഞ്ചായത്തില്‍ ജാഗ്രത നിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. ശുദ്ധജല സ്രോതസ്സുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍