'എന്റമ്മേ..ക്ക..ക്ഷ..ഞ..ത്ത..എന്തെല്ലാം ഭാവങ്ങള്‍..';ഇന്നസെന്റിന് നന്ദി പറഞ്ഞ് നടി നില്‍ജ

കെ ആര്‍ അനൂപ്

തിങ്കള്‍, 27 മാര്‍ച്ച് 2023 (08:53 IST)
റിയാലിറ്റി ഷോകളിലൂടെ തുടങ്ങി റേഡിയോ ജോക്കിയായി പിന്നെ സിനിമ നടിയായി മാറിയ ആളാണ് നില്‍ജ.കപ്പേള, സാറാസ്, ചുഴല്‍,മലയന്‍കുഞ്ഞ്,തുടങ്ങി ഒടുവില്‍ പുറത്തിറങ്ങിയ തേര് വരെ എത്തിനില്‍ക്കുകയാണ് നടിയുടെ കരിയര്‍. ഇന്നസെന്റിന് നന്ദി പറഞ്ഞ് നില്‍ജ.
 
'എന്നും ഓര്‍ക്കാന്‍ എന്തെല്ലാം ഭാവങ്ങള്‍.. സംഭാഷണങ്ങള്‍... ചിരികള്‍... 
മരിക്കുവോളം 'ചിരിച്ച് ചിരിച്ച് ചിരിച്ച്.... എന്റമ്മേ... ക്ക .. ക്ഷ... ഞ.. ത്ത..' വച്ച് മണ്ണ് കപ്പാനും ഒരുപാട് നിമിഷങ്ങള്‍ മലയാളികള്‍ക്ക് നല്‍കിയതിന് Thank you Actor Innocent'-നില്‍ജ കുറിച്ചു.
 
1990 ഏപ്രില്‍ 14 ന് കണ്ണൂരിലാണ് നില്‍ജ കെ ബേബി ജനിച്ചത്.  
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍