റിയാലിറ്റി ഷോകളിലൂടെ തുടങ്ങി റേഡിയോ ജോക്കിയായി പിന്നെ സിനിമ നടിയായി മാറിയ ആളാണ് നിൽജ.കപ്പേള, സാറാസ്, ചുഴൽ,മലയൻകുഞ്ഞ്,തുടങ്ങി ഒടുവിൽ പുറത്തിറങ്ങിയ തേര് വരെ എത്തിനിൽക്കുകയാണ് നടിയുടെ കരിയർ.സൗദി വെള്ളക്കയിൽ നിൽജ അവതരിപ്പിച്ച അനുമോൾ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ സിനിമയിൽ ചില രംഗങ്ങൾ നടിയുടെ ഒഴിവാക്കപ്പെട്ടു.സീനുകൾ കട്ടായി പോയപ്പോൾ ഉണ്ടായ സങ്കടം വലുതാണെന്ന് നിൽജ പറയുന്നു.