പറയാന്‍ വാക്കുകളില്ല...,സൗദി വെള്ളക്ക കണ്ട് നടന്‍ ധ്രുവന്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (15:07 IST)
ഡിസംബര്‍ 2ന് ബ്രദര്‍ശനത്തിന് എത്തിയ മലയാള ചിത്രമാണ് സൗദി വെള്ളക്ക. മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് തരുണ്‍ മൂര്‍ത്തി ചിത്രം. സിനിമയെ പ്രശംസിച്ചുകൊണ്ട് മഞ്ജു വാര്യര്‍, തമിഴ് സംവിധായകന്‍ എആര്‍ മുരുകദോസ് തുടങ്ങിയവര്‍ എത്തിയിരുന്നു. ഇപ്പോഴിതാ നടന്‍ ധ്രുവന്‍ സൗദി വെള്ളക്ക ഉറപ്പായും കാണേണ്ട സിനിമയാണെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
 
'സിനിമ കാണണം,സിനിമ ഇഷ്ടപ്പെട്ടു, ഉജ്ജ്വലമായ മേക്കിംഗ്, മികച്ച കാസ്റ്റിംഗ്.. പറയാന്‍ വാക്കുകളില്ല'-ധ്രുവന്‍ കുറിച്ചു.
അടി','ജനഗണമന', ഖജുരാവോ ഡ്രീംസ്, നാന്‍സി റാണി തുടങ്ങിയ തുടങ്ങിയ ചിത്രങ്ങളില്‍ ധ്രുവന്‍ അഭിനയിച്ചിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍