ആദ്യമായി ആര്‍ത്തവരക്തം വന്നപ്പോള്‍ ക്യാന്‍സര്‍ ആണെന്ന് കരുതി കുറേ കരഞ്ഞു: അനുമോള്‍

വ്യാഴം, 2 മാര്‍ച്ച് 2023 (09:22 IST)
സോഷ്യല്‍ മീഡിയയില്‍ വളരെ ബോള്‍ഡ് ആയി കാര്യങ്ങള്‍ തുറന്നുപറയുന്ന താരമാണ് അനുമോള്‍. കരുത്തുറ്റ വേഷങ്ങളിലൂടെയും താരം മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തന്റെ ആദ്യത്തെ ആര്‍ത്തവ അനുഭവത്തെ കുറിച്ച് അനുമോള്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
 
ആദ്യമായി ആര്‍ത്തവരക്തം കണ്ടപ്പോള്‍ തനിക്ക് ബ്ലഡ് ക്യാന്‍സര്‍ വന്നുവെന്നാണ് കരുതിയതെന്ന് അനുമോള്‍ പറയുന്നു. എന്താണ് ആര്‍ത്തവമെന്ന് അമ്മ ആ സമയത്ത് പറഞ്ഞുതന്നിട്ടില്ല. ചിലപ്പോള്‍ ഇതിനെ കുറിച്ച് തുറന്ന് സംസാരിക്കാനുള്ള മടിയും ഇത് തുറന്ന് സംസാരിക്കേണ്ടതല്ല എന്ന ബോധവും കൊണ്ടൊക്കെയാവും അമ്മ പറഞ്ഞുതരാതിരുന്നതെന്നും അനുമോള്‍ പറയുന്നു.
 
അക്കാലത്ത് സ്‌കൂളില്‍ നിന്നും ഫ്രണ്ട്സിന്റെ ഇടയില്‍ നിന്നുമാണ് ആര്‍ത്തവത്തെ കുറിച്ച് കേട്ടിട്ടുള്ളത്. അതിനാല്‍ ആര്‍ത്തവത്തെ കുറിച്ച് ശരിയായി മനസിലാക്കിയിട്ടില്ലായിരുന്നു. ആദ്യമായി ആര്‍ത്തവ രക്തം വന്നപ്പോള്‍ ബ്ലഡ് ക്യാന്‍സര്‍ ആണെന്ന് കരുതി. അമ്മയോട് പറഞ്ഞ് കരച്ചിലായി. അമ്മയ്ക്ക് പക്ഷേ ഭയങ്കര സന്തോഷമായിരുന്നെന്നും അനുമോള്‍ പറയുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍