കട്ടപ്പനയില്‍ അനുമോള്‍ വധക്കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 26 മാര്‍ച്ച് 2023 (16:06 IST)
കട്ടപ്പനയില്‍ അനുമോള്‍ വധക്കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തമിഴ്നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ നിന്നാണ് ഭര്‍ത്താവ് ബിജേഷിനെ കസ്റ്റഡിയിലെടുത്തത്.
 
ചൊവ്വാഴ്ച രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കട്ടിലിനടിയില്‍ അധ്യാപകയായ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണത്തിനിടയാക്കിയതെന്നും ആന്തരിക രക്തസ്രാവമുണ്ടായെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വിജേഷിനെ ഈ മാസം 21 മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍