നിര്‍മിത ബുദ്ധിയുടെ വരവോടെ കഴിഞ്ഞ 3 മാസത്തിനിടെ ടെക് ഭീമനായ ആക്‌സഞ്ചര്‍ 11,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ഏഐയുടെ സ്വീകാര്യത വര്‍ധിച്ചതും കോര്‍പ്പറേറ്റ് തലത്തില്‍ ജീവനക്കാരുടെ ആവശ്യകത കുറഞ്ഞതുമാണ് പിരിച്ചുവിടലിന് പിന്നിലെന്ന് കമ്പനി വ്യക്തമാക്കി. വരും മാസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നും കമ്പനി വിശദീകരിച്ചു.
തങ്ങള്‍ക്ക് ആവശ്യമുള്ള കഴിവുകള്‍ ലഭ്യമാക്കാന്‍ പുനര്‍ പരിശീലനം ഒരു പ്രായോഗിക മാര്‍ഗമല്ലാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് ആക്‌സെഞ്ചര്‍ സിഇഒ ജൂലി സ്വീറ്റ് പറഞ്ഞു. ഈ വര്‍ഷം ആരംഭിച്ച പിരിച്ചുവിടല്‍ 2025 നവംബര്‍ വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ കമ്പനിക്ക് 1 ബില്യണ്‍ ഡോളറിലധികം ലാഭിക്കാമെന്നാണ് കണക്കാക്കുന്നത്. അപ്‌സ്‌കില്ലിങ്ങിന് തയ്യാറാകാത്തെ ജീവനക്കാര്‍ക്കെതിരെയും കമ്പനി നടപടി സ്വീകരിക്കുന്നുണ്ട്. നിര്‍മിതബുദ്ധിയുമായും അനുബന്ധ സാങ്കേതികവിദ്യകളുമായും കുറഞ്ഞ സമയത്തിനുള്ളില്‍ പൊരുത്തപ്പെടാന്‍ കഴിയാത്ത ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നേരിടേണ്ടി വന്നേക്കാമെന്നാണ് സ്വീറ്റ് പറയുന്നത്.