കണ്ണൂരില്‍ കൊവിഡ് ബാധിതന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 24 മാര്‍ച്ച് 2023 (15:37 IST)
കണ്ണൂരില്‍ കൊവിഡ് ബാധിതന്‍ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ടികെ മാധവനാണ് മരിച്ചത്. 89 വയസായിരുന്നു. കൊവിഡിനൊപ്പം മറ്റ് രോഗങ്ങളും മരണ കാരണമായിട്ടുണ്ടെന്ന് ഡിഎംഒ ഡോക്ടര്‍ നാരായണ നായക് അറിയിച്ചു. അതേസമയം കണ്ണൂരില്‍ മൂന്ന് പേരാണ് കൊവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍