വേനല്‍ച്ചൂട് കനത്തതോടെ പാല്‍ ഉത്പാദനത്തില്‍ വന്‍ കുറവ്; പ്രതിദിന ഉത്പാദനത്തില്‍ പാലക്കാട് ജില്ലയില്‍ 22,356 ലിറ്ററിന്റെ കുറവ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 23 മാര്‍ച്ച് 2023 (19:05 IST)
വേനല്‍ച്ചൂട് കനത്തതോടെ പാല്‍ ഉത്പാദനത്തില്‍ വന്‍ കുറവ്. ഇതോടെ പ്രാഥമിക ക്ഷീരസംഘങ്ങളില്‍ നിന്നും മില്‍മ സംഭരിക്കുന്ന പാലിന്റെ അളവിലും കുറവുണ്ടായി. പ്രതിദിന ഉത്പാദനത്തില്‍ പാലക്കാട് ജില്ലയില്‍ 22,356 ലിറ്ററിന്റെ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ മാര്‍ച്ചില്‍ പ്രതിദിന ശരാശരി ഉത്പാദനം 3,12,914 ലിറ്ററായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ഇത് 2,90,558 ലിറ്ററായാണ് കുറഞ്ഞത്.
 
മില്‍മ പാലക്കാട് ഡയറിയിലും അട്ടപ്പാടി ചില്ലിങ് പ്ലാന്റിലുമായി കഴിഞ്ഞവര്‍ഷം 2.38 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിച്ചിരുന്നത് ഈവര്‍ഷം ശരാശരി 2.10 ലക്ഷം ലിറ്ററായാണ് കുറവ് വന്നിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍