ആദ്യ കുഞ്ഞിനായി, കാത്തിരിപ്പിലാണ് തങ്ങളെന്ന് നടന്‍ ശ്രീകുമാര്‍

കെ ആര്‍ അനൂപ്

വെള്ളി, 24 മാര്‍ച്ച് 2023 (13:08 IST)
ആദ്യ കണ്‍മണിക്കായി കാത്തിരിക്കുകയാണ് നടനും ശ്രീകുമാറും സ്‌നേഹയും. മൂന്നാം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു തങ്ങളുടെ വീട്ടിലേക്ക് എത്തുന്ന പുതിയ അതിഥിയെ കുറിച്ച് ഇരുവരും മനസ്സ് തുറന്നത്.
തങ്ങളുടെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് നടന്‍ ശ്രീകുമാര്‍ ഭാര്യക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് 11 ആഴ്ചകള്‍ പിന്നിട്ടപ്പോഴായിരുന്നു എന്ന് സ്‌നേഹ പറഞ്ഞിട്ടുണ്ട്. സെറ്റില്‍വെച്ച് ഭക്ഷണം കഴിച്ച് നെഞ്ചിരിച്ചല്‍ തോന്നിയപ്പോള്‍ ഡോക്ടറെ കാണുകയും ബ്ലഡ് ടെസ്റ്റ് എടുക്കുകയും ചെയ്തപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞതെന്ന് താരം പറഞ്ഞിരുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍