അയാൾ ഇരയാക്കിയ ഒരുപാട് പേരെ അറിയാം, എന്നെ മോശമായി ചിത്രീകരിച്ചു,രാഹുൽ മാങ്കൂട്ടത്തിനെതിരെ ഹണി ഭാസ്കർ

അഭിറാം മനോഹർ

വ്യാഴം, 21 ഓഗസ്റ്റ് 2025 (11:05 IST)
Instagram/ HoneyBhaskaran
രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കര്‍. തന്നോട് ചാറ്റ് ചെയ്ത ശേഷം തന്നെക്കുറിച്ച് മറ്റുള്ളവരോട് രാഹുല്‍ മോശമായി സംസാരിച്ചെന്നും രാഹുലിന്റെ കൂട്ടത്തിലുള്ളവര്‍ തന്നെയാണ് തന്നെ മോശമായി ചിത്രീകരിക്കുന്ന കാര്യം വെളിപ്പെടുത്തിയതെന്നും ഹണി ഭാസ്‌കര്‍ പറയുന്നു. 
 
രാഹുലിനെതിരെ നിയമനടപടികളെ പറ്റി ആലോചിട്ടില്ല. പറയുന്നത് തെറ്റാണെങ്കില്‍ രാഹുല്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ. നേരിടാന്‍ തയ്യാറാണ്. രാഹുല്‍ ഇരയാക്കിയ ഒരുപാട് പേരെ അറിയാം. പലരും രാഹുലിനെതിരെ ഷാഫി പറമ്പിലിന് പരാതി നല്‍കിയിട്ടുണ്ടെന്നും ഹണി മാധ്യമങ്ങളോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍