പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍, ആശംസകളുമായി നടന്‍ ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്
വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (08:43 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍. അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് സേവാ ഓര്‍ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരില്‍ മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടന്‍ ഉണ്ണി മുകുന്ദന്‍.
 
'നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍'- ഉണ്ണി മുകുന്ദന്‍ കുറിച്ചു.
പ്രധാനമന്ത്രിയുടെ ജന്‍മദിനം വിപുലമായി ആഘോഷിക്കാന്‍ തന്നെയാണ് ബിജെപി കേരള ഘടകവും തീരുമാനിച്ചിട്ടുള്ളത്. ഇന്ന് എല്ലാ ആരാധനാലയങ്ങളിലും പ്രത്യേക പൂജകള്‍ നടത്തും.

അനുബന്ധ വാര്‍ത്തകള്‍

Next Article