ഇന്ത്യക്കാർ ലോകത്തെവിടെ പ്രതിസന്ധിയിലായും രക്ഷിക്കാൻ രാജ്യത്തിന് കരുത്തുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഞായര്‍, 29 ഓഗസ്റ്റ് 2021 (08:55 IST)
ഇന്ത്യക്കാർക്ക് ലോകത്ത് ഏത് കോണിൽ പ്രതിസന്ധിയുണ്ടായാലും രക്ഷിക്കാൻ രാജ്യത്തിന്ന കരുത്തുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്‌ഗാനിലെ സാഹചര്യമായാലും കൊവിഡ് സാഹചര്യമായാലും ഇന്ത്യയുടെ ഇടപെടലുകൾ ലോകത്തിന് മുൻപിൽ തെളിവായി ഉണ്ടെന്നും മോദി പറഞ്ഞു. ജാലിയന്‍ വാലാ ബാഗിന്റെ നവീകരച്ച സ്മാരകം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
 
ഓപ്പറേഷൻ ദേവിശക്തിയിലൂടെ അഫ്‌ഗാനിൽ കുടുങ്ങിയ നൂറുകണക്കിന് ഇന്ത്യക്കാരെ ഇന്ത്യ നാട്ടിലെത്തിച്ചുവെന്ന് പറഞ്ഞ മോദി ജാലിയൻ വാലാബാഗ് സ്മാരകത്തെ പറ്റിയും പരാമർശിച്ചു.ഒരു രാജ്യത്തിനും അതിന്റെ ചരിത്രം മറക്കാന്‍ കഴിയുന്ന ഒന്നല്ല. ഭഗത് സിങ്ങിനെപ്പോലെയുള്ളവര്‍ക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ ഊര്‍ജ്ജം പകര്‍ന്ന സ്മാരകമാണ് അതെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഗോത്ര വര്‍ഗ സമൂഹത്തേയും മോദി പ്രശംസിച്ചു. ചരിത്ര പുസ്തകങ്ങളില്‍ അവരുടെ സംഭാവനകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നൽകിയതായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍