അവിഹിത ബന്ധം ആരോപിച്ച് 55കാരന്‍ ഭാര്യയുടെ സ്വകാര്യഭാഗം തുന്നിച്ചേര്‍ത്തു

സിആര്‍ രവിചന്ദ്രന്‍

ശനി, 28 ഓഗസ്റ്റ് 2021 (18:02 IST)
അവിഹിത ബന്ധം ആരോപിച്ച് 55കാരന്‍ ഭാര്യയുടെ സ്വകാര്യഭാഗങ്ങള്‍ തുന്നിച്ചേര്‍ത്തു. മധ്യപ്രദേശിലെ സിംഗ്രോളി ജില്ലയിലാണ് സംഭവം. സംശയരോഗിയായ 55കാരനാണ് സ്വന്തം ഭാര്യയോട് ക്രൂരത കാട്ടിയത്. മര്‍ദ്ദിച്ച ശേഷം അലുമിനിയം കമ്പിയുപയോഗിച്ചാണ് സ്വകാര്യ ഭാഗം തുന്നിച്ചേര്‍ത്തത്. 
 
അവിഹിത ബന്ധം ആരോപിച്ച് ദിവസവും ഇവര്‍ തമ്മില്‍ വഴക്കായിരുന്നു. നിലവില്‍ പ്രതി ഒളിവിലാണ്. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അനില്‍ സോങ്കര്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍