കാസര്‍കോട് കാഞ്ഞങ്ങാട് മാധ്യമപ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബാക്രമണം. സായാഹ്ന പത്രത്തിന്റെ പത്രാധിപരും മുനിസിപ്പല്‍ മുന്‍ കൗണ്‍സിലറുമായ അരവിന്ദന്‍ മണിക്കോത്തിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടുബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല.