കഴിഞ്ഞ ഒറ്റദിവസം രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചത് ഒരു കോടിയിലേറെപ്പേര്‍; കൊവിഡ് സ്ഥിരീകരിച്ചത് 46,759 പേര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍

ശനി, 28 ഓഗസ്റ്റ് 2021 (13:24 IST)
കഴിഞ്ഞ ഒറ്റദിവസം രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചത് ഒരു കോടിയിലേറെപ്പേര്‍. 1,03,35,290 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 62,29,89,134 ആയി. അതേസമയം കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത് 46,759 പേര്‍ക്കാണ്. കൂടാതെ 509 പേരുടെ മരണവും സ്ഥിരീകരിച്ചു. 
 
ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,26,49,947 ആയി ഉയര്‍ന്നു. നിലവില്‍ 3,59,775 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതുവരെ  4,37,370 പേര്‍ രോഗം മൂലം മരണപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍