മൈസൂര്‍ കൂട്ടബലാത്സംഗ കേസിലെ നാലുപ്രതികളെ പൊലീസ് പിടികൂടി. ഇതില്‍ മൂന്ന് പേര്‍ മലയാളികളാണെന്നാണ് സൂചന. ചൊവ്വാഴ്ചയായിരുന്നു മൈസൂരിനെ നടുക്കിയ കൂട്ടബലാത്സംഗം നടന്നത്. സുഹൃത്തിനൊപ്പം സഞ്ചരിച്ചിരുന്ന എംബിഎ വിദ്യാര്‍ത്ഥിനിയെ തടഞ്ഞുനിര്‍ത്തി കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷമാണ് ബലാത്സംഗത്തിന് ഇരയാക്കിയത്.