നേമത്ത് പാമ്പുകടിയേറ്റ് ഏഴുവയസുകാരി മരിച്ചു. അസം സ്വദേശി ജിപിന്‍ ദാസിന്റെ മകള്‍ ശില്‍പാ റാണിയാണ് മരിച്ചത്. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പുന്നയ്ക്കാമുകള്‍ ഭാഗത്തെ വീട്ടിലായിരുന്നു സംഭവം നടന്നത്. എന്തോ കടിച്ചതായി പെണ്‍കുട്ടി വീട്ടിലുള്ളവരോട് പറഞ്ഞെങ്കിലും വലിയ കാര്യമായിട്ട് എടുത്തില്ല. പിന്നീട് അവശയാകുകയായിരുന്നു.