നിയമസഭ സെക്രട്ടേറിയേറ്റിൽ നൂറിലധികം പേർക്ക് കൊവിഡ്

വെള്ളി, 27 ഓഗസ്റ്റ് 2021 (18:59 IST)
നിയമസഭാ സെക്രട്ടേറിയേറ്റിൽ കൊവിഡ് പടരുന്നു. നൂറിലധികം പേർക്ക് കൊവിഡ് ബാധിച്ചതായി ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നിയമസഭ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു. രോഗം പടരുന്നത് ഒഴിവാക്കാനും സ്ഥിതി നിയന്ത്രണവിധേയമാക്കാനും നടപടികൾ സ്വീകരിക്കണമെന്ന് അസോസിയേഷൻ കത്തിൽ ആവശ്യപ്പെട്ടു.
 
പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനു ശേഷമാണ് സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ കോവിഡ് പടർന്ന് പിടിക്കുന്നത്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ സഭാ സമിതി യോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കി കൊണ്ട് അടുത്ത രണ്ട് ആഴ്ചത്തേക്ക് നിയമസഭ സെക്രട്ടേറിയറ്റിൽ അടിയന്തര കോവിഡ് നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്നാണ് അസോസിയേഷന്‍ നിയമസഭാ സെക്രട്ടറിയോട് ആവശ്യപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍