മൈസൂര്‍ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ ഹൈദരാബാദ് ചെയ്തപോലെ വെടിവച്ചുകൊലപ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി

സിആര്‍ രവിചന്ദ്രന്‍

ശനി, 28 ഓഗസ്റ്റ് 2021 (12:59 IST)
മൈസൂര്‍ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ ഹൈദരാബാദ് ചെയ്തപോലെ വെടിവച്ചുകൊലപ്പെടുത്തണമെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കര്‍ണാടക പൊലീസ് ഹൈദരാബാദ് പൊലീസിനെ ഇക്കാര്യത്തില്‍ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവനക്കെതിരെ പ്രതിഷേധിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. 2019ലാണ് തെലങ്കാന പൊലീസ് ബലാത്സംഗ കേസ് പ്രതികളെ വെടിവച്ച് കൊലപ്പെടുത്തിയത്. 
 
അതേസമയം മൈസൂര്‍ കൂട്ടബലാത്സംഗ കേസിലെ നാലുപ്രതികളെ പൊലീസ് പിടികൂടി. ഇതില്‍ മൂന്ന് പേര്‍ മലയാളികളാണെന്നാണ് സൂചന. ചൊവ്വാഴ്ചയായിരുന്നു മൈസൂരിനെ നടുക്കിയ കൂട്ടബലാത്സംഗം നടന്നത്. സുഹൃത്തിനൊപ്പം സഞ്ചരിച്ചിരുന്ന എംബിഎ വിദ്യാര്‍ത്ഥിനിയെ തടഞ്ഞുനിര്‍ത്തി കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷമാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. 
 
ആറുപേരടങ്ങുന്ന സംഘമാണ് ബലാത്സംഗം നടത്തിയതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞ ദിവസം കര്‍ണാടക പൊലീസ് കേരളത്തില്‍ എത്തിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍