ദിലീപ് കുമാറിന്റെ വിടവാങ്ങലോടെ ഒരു യുഗം അവസാനിച്ചുവെന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ട്വീറ്റ്. ദിലീപ് കുമാറിന്റെ വശ്യത അതിര്‍ത്തികളെ മറികടന്നുവെന്നും ഉപഭൂഖണ്ഡത്തിലാകെ അദ്ദേഹം സ്നേഹിക്കപ്പെട്ടുവെന്നും അദ്ദേഹം എക്കാലവും ഇന്ത്യയുടെ ഹൃദയത്തിൽ ജീവിക്കുമെന്നും രാഷ്ട്രപതി കൂട്ടിചേർത്തു.