അറ്റ്ലിയുടെ ഇതുവരെയും പേരിടാത്ത ചരിത്രത്തിന്റെ ഭാഗമാണ് ഷാരൂഖ് ഖാന്. സിനിമയ്ക്ക് 'ലയണ്‍' എന്ന് ടൈറ്റില്‍ നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍.
ഷാരൂഖ് ഖാന്റെയും അറ്റ്ലിയുടെയും സിനിമയുടെ ചിത്രീകരണത്തിനായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി തേടുന്ന ഒരു കത്ത് ഇന്റര്‍നെറ്റില്‍ വൈറലാകുകയും ചിത്രത്തിന് 'ലയണ്‍' എന്നാണ് പേരിട്ടിരിക്കുന്നതെന്നും പറയപ്പെടുന്നു. നയന്താരയ്ക്കൊപ്പം താരം പൂനെയില്‍ ചിത്രീകരണത്തില്‍ ആണെന്നാണ് വിവരം.
റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഒരു ആക്ഷന്‍ പായ്ക്ക്ഡ് എന്റര്ടെയ്നര് ആണെന്ന് പറയപ്പെടുന്നു. ചിത്രത്തില്‍ അച്ഛന്റെയും മകന്റെയും ഇരട്ട വേഷത്തില്‍ എസ്ആര്‍കെ എത്തും.