മിന്നല്‍ മുരളിയ്ക്ക് മുന്നേ തന്നെ സിനിമയിലെത്തി, അജു വര്‍ഗീസ് കുട്ടിക്കാലം അവതരിപ്പിച്ച്, വസിഷ്ഠ് പറയുന്നു

കെ ആര്‍ അനൂപ്
ശനി, 1 ജനുവരി 2022 (09:13 IST)
മിന്നല്‍ മുരളി പുറത്തിറങ്ങിയപ്പോള്‍ പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ ജോസ് മോന്‍ എന്ന കഥാപാത്രത്തിനായി. എന്നാല്‍ മിന്നല്‍ മുരളി അല്ല വസിഷ്ഠ് ആദ്യമായി അഭിനയിച്ചത്.
 
സ്‌കൂളില്‍ നാടകത്തില്‍ ഒക്കെ വസിഷ്ഠ് അഭിനയിച്ചിട്ടുണ്ട്. സിനിമ മോഹം അങ്ങനെ ഉള്ളില്‍ കയറിയ കുട്ടി താരം പല ടിവി പരിപാടികളിലും മുഖം കാണിച്ചിട്ടുണ്ട്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലൗ ആക്ഷന്‍ ഡ്രാമയില്‍ നിവിന്‍ പോളിയുടെയും മഞ്ജു വര്‍ഗീസിനെയും ബാല്യകാലം അവതരിപ്പിക്കാന്‍ ആളെ തേടിയുള്ള പരസ്യം ഈ പത്തുവയസ്സുകാരന്റെ ശ്രദ്ധയില്‍പെട്ടത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tovino⚡️Thomas (@tovinothomas)

എങ്ങനെയോ അച്ഛന്റെ സമ്മതം വാങ്ങി ഓഡിഷനില്‍ പങ്കെടുത്തു. അജു വര്‍ഗീസിന്റെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ വസിഷ്ഠിന് അവസരം ലഭിച്ചു. 'കുടുക്കു പൊട്ടിയ കുപ്പായം' എന്ന ഗാന രംഗത്ത് കുഞ്ഞ് താരം അഭിനയിച്ചു. ഇതിലൂടെയാണ് മിന്നല്‍ മുരളിയിലേക്കുള്ള അവസരം ലഭിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tovino⚡️Thomas (@tovinothomas)

അനുബന്ധ വാര്‍ത്തകള്‍

Next Article