സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് മൂന്നാം ദിവസത്തേക്ക് കടക്കുമ്പോള്‍ പാര്‍ട്ടിയുടെ അടുത്ത ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ ഊര്‍ജിതമായി. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പിബി അംഗങ്ങളില്‍ ഒരാളെ ജനറല്‍ സെക്രട്ടറിയാക്കാനാണ് സാധ്യത. അശോക് ധാവ്‌ളെ, എം എ ബേബി എന്നിവരുടെ പേരുകളാണ് നിലവില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.
ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ 17 അംഗങ്ങളാണ് പിബിയിലുള്ളത്. പിബിയില്‍ പ്രായപരിധിയിളവ് നല്‍കേണ്ടതില്ലെന്നതാണ് പൊതുവായ ധാരണ. പിണറായി വിജയന് മാത്രം ഇളവ് നല്‍കുന്നത് പരിഗണനയിലുണ്ട്. പ്രായപരിധി പരിഗണിക്കുകയാണെങ്കില്‍ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മണിക് സര്‍ക്കാര്‍. സുഭാഷിണി അലി, ജി രാമകൃഷ്ണന്‍, സൂര്യകാന്ത് മിശ്ര എന്നിവര്‍ പിബിയില്‍ നിന്നും വിരമിക്കും