കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 3 ഏപ്രില്‍ 2025 (14:47 IST)
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. യൂദാസിനെ പോലെ 30 വെള്ളി കാശിന് ഒറ്റികൊടുത്ത വിദ്വാനാണ് ക്രൈസ്തവര്‍ക്ക് വേണ്ടി ഇപ്പോള്‍ മുതല കണ്ണീര്‍ ഒഴുകുന്നതെന്നും ജോണ്‍ ബ്രിട്ടാസ് കുറ്റപ്പെടുത്തി. 
 
ബൈബിളില്‍ ഒരു വചനമുണ്ട്, അവര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ അറിയുന്നില്ല എന്ന് അതുപോലെയാണ് കേരളത്തില്‍ നിന്നുള്ള എംപിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനെന്നും അവര്‍ എന്താണ് പാര്‍ലമെന്റില്‍ പറയുന്നതെന്ന് അവര്‍ക്ക് തന്നെ അറിയില്ലെന്ന് ബ്രിട്ടാസ് പറഞ്ഞു.
 
എമ്പുരാന്‍ വിഷയത്തില്‍ ജോര്‍ജ് കുര്യന്‍ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ചുകൊണ്ടാണ് ബ്രിട്ടാസ് യൂദാസിനോട് ഉപമിച്ചത്. എമ്പുരാന്‍ കുരിശിന് എതിരാണെന്നും ക്രിസ്ത്യാനിറ്റിക്ക് എതിരാണെന്ന് ജോര്‍ജ് കുര്യന്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍