പ്രായപരിധി മാനദണ്ഡത്തിൽ ഇളവുണ്ടാകില്ലെന്ന് സൂചന, പിണറായി വിജയന് പിബിയിൽ നിന്നും മാറേണ്ടി വന്നേക്കും

അഭിറാം മനോഹർ

ഞായര്‍, 19 ജനുവരി 2025 (09:44 IST)
പ്രായപരിധി മാനദണ്ഡത്തിൽ സിപിഎം പാർട്ടി കോൺഗ്രസിൽ ഇളവുണ്ടാകില്ലെന്ന് സൂചന. 75 വയസ് തികഞ്ഞവർ പാർട്ടി ചുമതലകളിൽ നിന്നും ഒഴിയണമെന്ന ഭരണഘടന ഭേദഗതി കഴിഞ്ഞ പാർട്ടി കോൺഗ്രസാണ് അംഗീകരിച്ചത്. ഇതോടെ നിലവിലെ പി ബി കോഡിനേറ്റർ കൂടിയായ പ്രകാശ് കാരാട്ട്, മുതിർന്ന പിബി അംഗങ്ങളായ പിണറായി വിജയൻ,വൃന്ദ കാരാട്ട്, മാണിക് സർക്കാർ, സുഭാഷിണി അലി തുടങ്ങിയവരുൾപ്പടെ മാറേണ്ടിവരും.
 
കേരള മുഖ്യമന്ത്രിയെന്ന പരിഗണനയിൽ കഴിഞ്ഞ തവണ പിണറായി വിജയന് ഇളവ് നൽകിയിരുന്നു. ഇക്കാര്യത്തിൽ പിണറായി വിജയൻ തന്നെയാകും അന്തിമ തീരുമാനമെടുക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍