ചികിത്സയില്‍ കഴിയുന്ന ഉമാതോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 17 ജനുവരി 2025 (14:39 IST)
uma thomas
ചികിത്സയില്‍ കഴിയുന്ന ഉമാതോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ എത്തിയാണ് ഉമാതോമസിനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. മുഖ്യമന്ത്രിക്കൊപ്പം ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍, കെഎന്‍ മോഹനന്‍, സിറ്റി പോലീസ് കമ്മീഷണര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. 
 
കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പരിപാടിയുടെ ഉദ്ഘാടന വേദിയില്‍ വച്ചാണ് ഉമാതോമസിന് വീണ് ഗുരുതരമായി പരിക്കേറ്റത്. 15 അടി ഉയരമുള്ള വേദിയില്‍ നിന്ന് വീഴുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റു. കൂടാതെ ഉമ തോമസ് എംഎല്‍എക്ക് അപകടത്തില്‍ പരിക്കേറ്റതിന് പിന്നാലെ പരിപാടിയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉണ്ടായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍