2022ന് ശേഷം കൂട്ടപ്പിരിച്ചുവിടലുമായി ആമസോൺ: 30,000 പേർക്ക് ജോലി നഷ്ടപ്പെടും

അഭിറാം മനോഹർ

ചൊവ്വ, 28 ഒക്‌ടോബര്‍ 2025 (17:59 IST)
30,000 കോര്‍പ്പറേറ്റ് ജോലികള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി ആമസോണ്‍. ആകെ 1.55 ദശലക്ഷം ജീവനക്കാരാണ് ആമസോണില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 30,000 പേര്‍ക്ക് ഉടന്‍ തന്നെ ജോലി നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൊറോണക്കാലത്ത് ഉണ്ടായ അധിക നിയമനങ്ങള്‍ കുറയ്ക്കാനും ചെലവ് ചുരുക്കാനുമാണ് പുതിയ തീരുമാനമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
 
 നേരത്തെ 2022 അവസാനത്തില്‍ ഏകദേശം 27,000 തസ്തികകള്‍ ആമസോണ്‍ ഒഴിവാക്കിയിരുന്നു. ഇതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ തൊഴില്‍ വെട്ടിക്കുറയ്ക്കലാണിത്. നിര്‍മിത ബുദ്ധിയുടെ വളര്‍ച്ചയിലൂടെ തൊഴിലുകള്‍ ഓട്ടോമേറ്റ് ചെയ്യപ്പെടുന്നത് ഇനിയും തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ തൊഴിലാളികളെ കമ്പനി പിരിച്ചുവിട്ടേക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍