ഇത് ആദ്യമായി ഒരു ഉണ്ണിമുകുന്ദൻ ചിത്രം 50 കോടി ക്ലബ്ബിൽ, നാലാം വാരത്തിലെ മാളികപ്പുറത്തിന്റെ നേട്ടങ്ങൾ

കെ ആര്‍ അനൂപ്
ശനി, 21 ജനുവരി 2023 (17:40 IST)
ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം ഡിസംബർ 30നാണ് പ്രദർശനത്തിന് എത്തിയത്.145 സ്ക്രീനുകളിലെ റിലീസ് ചെയ്തിട്ടുണ്ടായിരുന്നുളളൂ. നാലാം വാരത്തിലും പ്രദർശനം തുടരുന്ന ചിത്രം ഇന്ന് കേരളത്തിലെ 233 സ്ക്രീനുകളിൽ പ്രദർശനം തുടരുകയാണ്.
ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 50 കോടി കളക്ഷൻ നേടാൻ ചിത്രത്തിനായി. ഇതാദ്യമായാണ് ഒരു ഉണ്ണിമുകുന്ദൻ ചിത്രം ഈ നേട്ടം കൈവരിക്കുന്നത്.യുകെ, യുഎസ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ വിദേശ മാർക്കറ്റുകളിലും സിനിമ കാണാൻ ആളുകൾ എത്തുന്നുണ്ട്.യുഎഇ, ജിസിസി മാര്‍ക്കറ്റിലും സ്ക്രീനുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി.ബംഗളൂരു, മുംബൈ, ദില്ലി, അഹമ്മദാബാദ് തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലും മാളികപ്പുറം വിജയമായി മാറുകയാണ്.
 
 
 
  
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article