Nanpakal Nerathu Mayakkam Collection report: ഒരു ഓഫ് ബീറ്റ് പടത്തിനു ഇത്ര സ്വീകാര്യതയോ? നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ എത്രയെന്നോ?

Webdunia
ശനി, 21 ജനുവരി 2023 (15:27 IST)
Nanpakal Nerathu Mayakkam Box office collection: മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ഐ.എഫ്.എഫ്.കെ വേദിയില്‍ മികച്ച പ്രതികരണം ലഭിച്ചതിനാല്‍ സിനിമയ്ക്ക് തിയറ്ററുകളിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. കുടുംബപ്രേക്ഷകര്‍ അടക്കം നന്‍പകല്‍ നേരത്ത് മയക്കത്തിനു ടിക്കറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. 
 
ഒരു ഓഫ് ബീറ്റ് ഴോണറില്‍ ഉള്‍പ്പെട്ട സിനിമയായിട്ടും തരക്കേടില്ലാത്ത കളക്ഷനാണ് ആദ്യ ദിവസം തന്നെ ചിത്രം കേരളത്തില്‍ നിന്ന് സ്വന്തമാക്കിയത്. ആദ്യ ദിവസം കേരളത്തില്‍ നിന്ന് മാത്രം 1.02 കോടിയാണ് ചിത്രം കളക്ട് ചെയ്തതെന്നാണ് ട്രാക്ക്ഡ് സോഴ്‌സുകളില്‍ നിന്ന് ലഭ്യമാകുന്ന വിവരം. ഒരു ഓഫ് ബീറ്റ് സിനിമയ്ക്ക് ലഭിക്കുന്ന മികച്ച ആദ്യദിന കളക്ഷനാണ് ഇത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article