കുടുംബ പ്രേക്ഷകര്‍ ഉണ്ണിമുകുന്ദനോട് കൂടുതല്‍ അടുക്കുന്നു:വിനോദ് ഗുരുവായൂര്‍

കെ ആര്‍ അനൂപ്

വെള്ളി, 20 ജനുവരി 2023 (16:54 IST)
സിനിമകള്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളാവുന്നതിന്റെ സന്തോഷത്തിലാണ് ഉണ്ണി മുകുന്ദനെന്ന് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. 145 തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച മാളികപ്പുറം നാലാം വാരത്തിലേക്ക് കടന്നു. 145ല്‍ നിന്ന് 230 അധികം തിയേറ്ററുകളിലേക്ക് സിനിമയുടെ പ്രദര്‍ശനം വര്‍ദ്ധിപ്പിച്ചു. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്.
 
'സിനിമകള്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളാവുന്നതിന്റെ സന്തോഷത്തിലാണ് ഉണ്ണി മുകുന്ദന്‍. ലോകം മുഴുവന്‍ വലിയ ബിസ്സിനസ് ആകുന്നു സിനിമകള്‍. ഒപ്പം ഫാമിലി ഓഡിയന്‍സ് അവനോടു കൂടുതല്‍ അടുക്കുന്നു. ഈ സന്തോഷനിമിഷത്തില്‍ ആശംസകള്‍ നേരുന്നു '-വിനോദ് ഗുരുവായൂര്‍ കുറിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍