കണ്ണൂര്‍ സ്‌ക്വാഡ് കണ്ടവര്‍ യോഗേഷ് യാദവിനെ മറന്നു കാണില്ല.കണ്ണൂര്‍ സ്‌ക്വാഡിനൊപ്പം ഫൈസാബാദില്‍ നിന്നും ചേരുന്ന അഞ്ചാമന്‍. മമ്മൂട്ടി സംഘം അന്വേഷണം തീര്‍ത്ത് മടങ്ങും വരെ ഒപ്പം ഉണ്ടായിരുന്നവന്‍. യോഗേഷായി എത്തിയ അങ്കിത് മാധവ് എന്ന നടനാണ്.
കേരളത്തില്‍ നിന്ന് എത്തിയ പോലീസ് സംഘത്തിന് ഒപ്പം നിന്ന് അന്വേഷണത്തിന് പങ്കാളിയായ യോഗേഷിനെ ജോര്‍ജ് കെട്ടിപ്പിടിക്കുന്ന ഒരു രംഗമുണ്ട്. യഥാര്‍ത്ഥത്തില്‍ അത് സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നില്ല. ഷെയ്ക്ക് ഹാന്‍ഡ് ചെയ്തു ബൈ പറഞ്ഞു പോകുക എന്നതായിരുന്നു ആ രംഗം.ആക്ഷന്‍ പറഞ്ഞതും സ്‌ക്രിപ്റ്റില്‍ ഇല്ലാതെ മമ്മൂട്ടി വന്ന തന്നെ കെട്ടിപ്പിടിച്ചപ്പോള്‍ ഞെട്ടിപ്പോയി എന്നാണ് നടന്‍ പറയുന്നത്. അതാണ് പ്രേക്ഷകര്‍ ഏറ്റെടുത്ത സീന്‍ എന്നും യോഗേഷിനെ പറ്റി ആളുകള്‍ പറയുമ്പോള്‍ അതാണ് തന്നോട് പറയുന്നതെന്നും അങ്കിത് മാധവന്‍ പറഞ്ഞു.
'അത്രയ്ക്കും ഇമോഷണലായിരുന്ന സീന്‍ ആയിരുന്നു അത്. ടെക്‌നിക്കല്‍ മിസ്റ്റേക്ക് കാരണം വീണ്ടും എനിക്ക് ഒരു ഹഗ് കിട്ടി. സ്‌ക്രിപ്റ്റില്‍ ആ ഹഗ് സീന്‍ ഉണ്ടായിരുന്നില്ല. ഷെയ്ക്ക് ഹാന്‍ഡ് കൊടുത്ത് ബൈ പറഞ്ഞു പോകുക എന്നേ സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആക്ഷന്‍ പറഞ്ഞപ്പോള്‍ മമ്മൂട്ടി വന്ന ഹഗ് ചെയ്തു. മമ്മൂക്ക വന്ന ഹഗ് ചെയ്തപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി',-അങ്കിത് മാധവന്‍ ക്ലബ്ബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു.
75 ഓളം ബോളിവുഡ് ബെയിസ്ഡ് പരസ്യത്തില്‍ അഭിനയിച്ചിട്ടുള്ള അങ്കിത് വെബ് സീരീസ്സുകളിലാണ് കൂടുതല്‍ തിളങ്ങിയത്.