'രോമാഞ്ചം' വിജയമായോ ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

തിങ്കള്‍, 6 ഫെബ്രുവരി 2023 (14:45 IST)
സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത ചിത്രമാണ് 'രോമാഞ്ചം'. ഫെബ്രുവരി മൂന്നിന് പ്രദര്‍ശനത്തിന് എത്തിയ സിനിമയുടെ ആദ്യ മൂന്നു ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. 
മൂന്ന് ദിവസം കൊണ്ട് 3.11 കോടിയിലധികം രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോര്‍ട്ട്.
 
രണ്ട് ദിവസം കൊണ്ട് ചിത്രം ഒരു കോടിയിലധികം കളക്ഷന്‍ നേടിയെന്നാണ് വിവരം. 'രോമാഞ്ചം' നിര്‍മ്മാതാവിന് വലിയ ലാഭമുണ്ടാക്കി കൊടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
 
 ബാംഗ്ലൂരില്‍ താമസിക്കുന്ന 7 ബാച്ചിലര്‍മാരുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് സിനിമ പറയുന്നത്. 2007-ലാണ് കഥ നടക്കുന്നത്.
 സുഷിന്‍ ശ്യാമിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്, കിരണ്‍ ദാസിന്റെ എഡിറ്റിംഗും ശ്രദ്ധേയമാണ്. സനു താഹിര്‍ ക്യാമറ കൈകാര്യം ചെയ്തു, വസ്ത്രാലങ്കാരം മഷര്‍ ഹംസ.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍