ശങ്കരാഭരണം സിനിമ സംവിധായകന്‍ കെ.വിശ്വനാഥ് അന്തരിച്ചു

വെള്ളി, 3 ഫെബ്രുവരി 2023 (08:24 IST)
പ്രശസ്ത സിനിമ സംവിധായകന്‍ കെ.വിശ്വനാഥ് അന്തരിച്ചു. 92 വയസ്സായിരുന്നു. ഹൈദരബാദിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏറെ പ്രശസ്തി നേടിയ ചിത്രമായ ശങ്കരാഭരണത്തിന്റെ സംവിധായകനാണ്. ആറുപതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനിടെ 53 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1965 ല്‍ പുറത്തിറങ്ങിയ ആത്മഗൗരവം ആണ് വിശ്വനാഥ് സംവിധാനം ചെയ്ത ആദ്യ സിനിമ. 2010 ല്‍ റിലീസ് ചെയ്ത സുപ്രഭാതം ആണ് അവസാന സിനിമ. സംവിധായകനു പുറമേ തിരക്കഥാകൃത്തും അഭിനേതാവും കൂടിയാണ് അദ്ദേഹം. ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ്, പദ്മശ്രീ എന്നിവ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍