'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്' നവംബറില്‍ റിലീസ് ചെയ്യുമോ ?

കെ ആര്‍ അനൂപ്
വ്യാഴം, 10 നവം‌ബര്‍ 2022 (11:15 IST)
ആന്റണി വര്‍ഗീസിന്റെ 'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്' റിലീസ് മാറ്റിയിരുന്നു.ഒക്ടോബര്‍ 21 ന് പ്രദര്‍ശനത്തിന് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന സിനിമ നവംബറില്‍ എത്തും. എന്നാല്‍ ഇതുവരെയും ഔദ്യോഗിക റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
 ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അവരുടെ കുട്ടിക്കാല ഓര്‍മ്മകളിലേക്ക് തിരിച്ചു കൊണ്ടു പോകാന്‍ സാധ്യതയുള്ള സിനിമ കൂടിയാണിത്.
 
നാട്ടിന്‍പുറത്തെ ഒരു ഗ്രാമത്തിന്റെ അതി മനോഹരമായ ഫുട്‌ബോള്‍ കാഴ്ചകളാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.കുട്ടികളെ ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്ന കഥാപാത്രമായാണ് ആന്റണി വര്‍ഗീസ് വേഷമിടുന്നത്.ബാലു വര്‍ഗീസ് ലുക്മാനും അദ്ദേഹത്തോടൊപ്പമുണ്ട്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
 
ഓഡിഷനിലൂടെ തെരഞ്ഞെടുത്ത നിരവധി പുതുമുഖ ഫുട്‌ബോള്‍ താരങ്ങളും ഈ ചിത്രത്തിലുണ്ട്.ഒരു 9 വയസ്സുകാരന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നവാഗതനായ നിഖില്‍ പ്രേംരാജാണ് ചിത്രത്തിന്റെ രചനയും സംവിധാനവും.
 
'ഓപ്പറേഷന്‍ ജാവ' ഫെയിം സിദ്ദിക് ക്യാമറയും ജേക്‌സ് ബിജോയ് സംഗീതം ഒരുക്കുന്നു.നൗഫല്‍ അബ്ദുള്ളയും ജിത്ത് ജോഷിയും ചേര്‍ന്നാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article