അപര്‍ണ ബാലമുരളിയുടെ ത്രില്ലര്‍,'ഇനി ഉത്തരം'ലെ പ്രണയഗാനം, വീഡിയോ

കെ ആര്‍ അനൂപ്

ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (14:54 IST)
അപര്‍ണ ബാലമുരളിയുടെ ത്രില്ലര്‍ ചിത്രം 'ഇനി ഉത്തരം' റിലീസിന് ഒരുങ്ങുന്നു.
 
'മെല്ലെയെന്നെ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്.ഇതിനോടകം തന്നെ പാട്ട് ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരിക്കുകയാണ്.സിദ്ധാര്‍ത്ഥ് മേനോനും അപര്‍ണ ബാലമുരളിയും പ്രണയ ജോഡികളായി ഗാനരംഗത്ത് കാണാം.
 
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.കെ എസ് ഹരിശങ്കര്‍ ആലപിച്ച മനോഹരമായ ഗാനത്തിന്റെ വീഡിയോ കാണാം.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍