നൃത്തച്ചുവടുകളുമായി ദീപ്തി സതി,പത്തൊമ്പതാം നൂറ്റാണ്ടിലെ രണ്ടാമത്തെ ഗാനം

കെ ആര്‍ അനൂപ്

വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (16:41 IST)
പത്തൊമ്പതാം നൂറ്റാണ്ടിലെ രണ്ടാമത്തെ ഗാനവും പുറത്ത്.മയില്‍പ്പീലി ഇളകുന്നു കണ്ണാ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്.എം ജയചന്ദ്രന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് മൃദുല വാര്യരും ഹരിശങ്കറും ചേര്‍ന്നാണ്.
  പത്തൊമ്പതാം നൂറ്റാണ്ട് സെപ്റ്റംബര്‍ എട്ടിന് പ്രദര്‍ശനത്തിന് എത്താനിരിക്ക സിനിമയിലെ ആദ്യ ഗാനം അടുത്തിടെയാണ് പുറത്തിറങ്ങിയത്.'പൂതം വരുന്നെടീ'എന്ന പുതുമയാര്‍ന്ന ഗാനത്തിന് വലിയ സ്വീകാര്യത ലഭിച്ചു.
എം ജയച്ചന്ദ്രന്റെ സംഗീതത്തില്‍ റഫീക് അഹമ്മദിന്റെ വരികളില്‍ സയനോര പാടിയ ഗാനമാണിത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍